നെഞ്ചുംവിരിച്ച് ബ്രസീൽ ഫാൻസിന് മുന്നിൽ മല്ലപ്പുറത്തെ കുട്ടി ആരാധിക | *Kerala

2022-11-27 3

Messi Fan girl After Argentinas Victory | മെസിക്ക് ഇനിയും കളിയുണ്ടല്ലോ.. അപ്പോ കാണിച്ചേരാടാ..എന്തായാലും കളിയാക്കിയവരോടുള്ള ലുബ്ന ഫാത്തിമയുടെ വെല്ലുവിളി വെറുതേ ആയില്ല.ഗ്രൂപ്പ് സിയിലെ രണ്ടാമങ്കം കളിച്ച അര്‍ജന്റീന 2-0നു മെക്‌സിക്കോയെ തോല്‍പ്പിച്ച് പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തിയിരിക്കുകയാണ്. ഒരു ഗോള്‍ നേടുന്നതിനൊപ്പം രണ്ടാമത്തേതിനു ചരടുവലിക്കുകയും ചെയ്ത മെസ്സിയാണ് ടീമിനെ കൈപിടിച്ചുയര്‍ത്തിയത്. ആദ്യ പകുതിയില്‍ ആരാധകരെ നിരാശപ്പെടുത്തിയ അര്‍ജന്റീനയയെയാണ് കണ്ടതെങ്കില്‍ രണ്ടാം പകുതിയില്‍ ആരാധകരെ അവര്‍ രസിപ്പിക്കുക തന്നെ ചെയ്തു.